KeralaLatest NewsIndia

പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

പെണ്‍കുട്ടി സമീപ മേഖലയിലുള്ള ഹോസ്‌റ്റലില്‍ താമസിച്ചാണു പഠനം നടത്തിയിരുന്നത്‌.

നെടുങ്കണ്ടം: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടാനച്‌ഛനെ നെടുങ്കണ്ടം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അവധിക്കു പെണ്‍കുട്ടിയെ കാണാതായതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. രണ്ടാനച്‌ഛന്‍ ഉപദ്രവിക്കുന്ന വിവരം പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയോടു പെണ്‍കുട്ടി പറഞ്ഞിരുന്നു. അധ്യാപിക വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചു. കുട്ടിയുടെ മാതാവ്‌ ശ്രദ്ധിച്ചോളാമെന്ന്‌ അധ്യാപികയ്‌ക്ക്‌ ഉറപ്പുനല്‍കി. പിന്നീട്‌ പെണ്‍കുട്ടി സമീപ മേഖലയിലുള്ള ഹോസ്‌റ്റലില്‍ താമസിച്ചാണു പഠനം നടത്തിയിരുന്നത്‌.

കഴിഞ്ഞമാസം സ്‌കൂള്‍ അവധി ആരംഭിച്ചപ്പോള്‍ പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്കാണ്‌ പോയത്‌. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നു പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ്‌ ഉപദ്രവിക്കാന്‍ ശ്രമം നടന്നതായും ഇതു ഭയന്നാണ്‌ കൂട്ടുകാരിയുടെ വീട്ടിലേക്കു പോയതെന്നും പോലീസിനു സൂചന ലഭിച്ചത്‌.ഇതോടെ പോലീസ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button