Latest NewsUSANewsInternationalCrime

രണ്ടാനച്ഛൻ പീഡിപ്പിച്ചു: രക്ഷിതാക്കൾ ഉറങ്ങുമ്പോൾ വീടിന് തീയിട്ട് ഏഴുവയസുകാരൻ

വാഷിങ്ടൺ: രക്ഷിതാക്കൾ ഉറങ്ങുമ്പോൾ വീടിന് തീയിട്ട് ഏഴുവയസുകാരൻ. യുഎസിലെ വടക്കുപടിഞ്ഞാറൻ ചാൾസ്റ്റണിലെ ജാക്സൺ കൗണ്ടിയിലാണ് സഭവം. കുട്ടിക്കെതിരെ തീവെപ്പിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ തീപടർന്നതിന്റെ ചിത്രം പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

രണ്ടാനച്ഛൻ കുട്ടിയെ പീഡനത്തിനിരയാക്കിയതിന്റെ ദേഷ്യത്തിലാണ് കുട്ടി വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കൾ വീടിനകത്ത് കിടന്നുറങ്ങുമ്പോൾ കുട്ടി വീടിനു തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിനകത്തുണ്ടായിരുന്ന രണ്ടുപേർക്കും ചെറിയ പൊള്ളലേറ്റെങ്കിലും ജീവഹാനിയുണ്ടാകാതെ രക്ഷപ്പെട്ടു.

‘നന്നായിട്ട് പൊട്ടി ഒലിക്കട്ടെ, ഇത് ഇന്ത്യയാണ്, വിശ്വാസവും പാരമ്പര്യവും വിട്ടൊരു കളിയില്ല’: ജിതിൻ കെ ജേക്കബ്

സംഭവത്തിന് പിന്നാലെ, കുട്ടിയുടെ രണ്ടാനച്ഛനെ ബാല പീഡനത്തിന് അറസ്റ്റ് ചെയ്തു. ആരോൺ ഹഫോഡ്(38) എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button