Latest NewsNewsEducation & Career

പ്ലസ്ടു ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും എല്‍.എല്‍.ബി ക്ക് ചേരാന്‍ അവസരം

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളജുകളിലെയും 18 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും പഞ്ചരവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി പ്രവേശനത്തിന് 8ാം തിയ്യതി വരെ അപേക്ഷിക്കാം. www.cee.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. പ്രിന്റ് അയയ്‌ക്കേണ്ട. അപേക്ഷാഫീ 650 രൂപ ഓണ്‍ലൈനായി അടയ്ക്കാം. പട്ടികവിഭാഗം 325 രൂപ. ഇചലാന്‍വഴി പോസ്റ്റ് ഓഫിസില്‍ അടയ്ക്കാനും സൗകര്യമുണ്ട്. പ്ലസ് ടു ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ജയിച്ചവര്‍ക്ക് 45% മാര്‍ക്ക് ആവശ്യമാണ്. പിന്നാക്ക / പട്ടികവിഭാഗക്കാര്‍ക്ക് യഥാക്രമം 42% / 40% മാര്‍ക്ക് മതി.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 22നു നടത്തുന്ന 2 മണിക്കൂര്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതുവിജ്ഞാനം (45), ജനറല്‍ ഇംഗ്ലിഷ് (60), നിയമപഠനത്തിനുള്ള അഭിരുചി (70), കണക്കും മാനസികശേഷിയും (25) എന്ന ക്രമത്തില്‍ ആകെ 200 ഒബ്ജെക്റ്റിവ് ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്കുണ്ട്. ഓരോ സര്‍ക്കാര്‍ കോളജിലും 80 വീതം ആകെ 320 സീറ്റുണ്ട്. 18 സ്വകാര്യ കോളജുകളില്‍ ആകെ 975 സീറ്റ്. പ്രഫഷനല്‍ കോളജ് പ്രവേശനത്തിന് കേരളസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള സാമുദായിക സംവരണവും, സര്‍ക്കാര്‍ കോളജുകളില്‍ 5% ഭിന്നശേഷി സംവരണവുമുണ്ട്. അന്ധര്‍/ വിമുക്തഭടരുടെ കുട്ടികള്‍/ സ്‌പോര്‍ട്‌സ്/ എന്‍സിസി/ ലക്ഷദ്വീപുനിവാസികള്‍ എന്നീ വിഭാഗക്കാര്‍ക്കും സംവരണം. 2019 ഡിസംബര്‍ 31ന് 17 വയസ്സ് തികയണം. കംപ്യട്ടര്‍ അധിഷ്ഠിത എന്‍ട്രന്‍സ് പരീക്ഷയില്‍ 10% എങ്കിലും മാര്‍ക്ക് നേടണം. പട്ടികവിഭാഗം 5%. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712332120

shortlink

Related Articles

Post Your Comments

Related Articles


Back to top button