Latest NewsHealth & Fitness

നിരന്തരമായി ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ സൂക്ഷിക്കണം

സാങ്കേതിക വിദ്യ വളർന്നതോടെ മൊബൈലും ഇയര്‍ ഫോണും ഇല്ലാതെ ആർക്കും ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയാണിപ്പോൾ. എന്നാൽ എന്ത് ശീലവും പരിധി കഴിഞ്ഞാൽ അത് ദോഷമാകും. പതിവായി ഇയര്‍ഫോൺ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

പാട്ടു കേള്‍ക്കുന്നവരാണെങ്കില്‍ പത്തു മിനിറ്റ് പാട്ടു കേട്ടിട്ട് അഞ്ച് മിനിറ്റ് ചെവിയ്ക്ക് വിശ്രമം നല്‍കണം. ഇയര്‍ഫോണ്‍ വയ്ക്കാതെ പാട്ടു കേള്‍ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കേള്‍വി ശക്തിയെ ബാധിയ്ക്കും. ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കരുത്.

ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ശബ്ദം ചെവിയിലെ രക്തകുഴലുകളെ ചുരുക്കി രക്ത സമ്മര്‍ദ്ദം ഉയര്‍ത്തും. ചെവിക്കുള്ളിലെ ഫല്‍യിഡിന്റെ പ്രഷര്‍ കൂടുന്ന മെനിയേഴ്‌സ് സിന്‍ഡ്രോം ഉണ്ടെങ്കില്‍ തലചുറ്റലുണ്ടാകും. ശരീരത്തില്‍ അസിഡിറ്റി ഉയര്‍ത്തും.

പ്രമേഹ രോഗികള്‍ക്ക് ഇതു ദോഷം ചെയ്യും. മനസിന്റെ ഏകാഗ്രത നഷ്ടമാകും. കുട്ടികളെ ഇതു മോശമായി ബാധിക്കും. അവരുടെ ചെവിയില്‍ ഇത് സാരമായ ബുദ്ധിമുട്ടുണ്ടാക്കും. ഗര്‍ഭിണികള്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ മറ്റുള്ളവരുടെ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചെവിയില്‍ അണുബാധയുണ്ടാകുന്നതിനും കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button