KeralaLatest News

ജനവാസ മേഖലയിലെ തേയിലത്തോട്ടത്തിൽ കാട്ടാനയ്ക്ക് സുഖപ്രസവം

വയനാട്: ജനവാസ മേഖലയോട് ചേർന്ന തേയിലത്തോട്ടത്തിൽ കാട്ടാനയ്ക്ക് സുഖപ്രസവം. വൈത്തിരി റിസോർട്ടിനോട് ചേർന്ന തേയിലത്തോട്ടത്തിനടുത്താണ് ആന പ്രസവിച്ചത്. കാലത്ത് മുതൽ പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ച നാട്ടുകാരാണ് ജനവാസ മേഖലയിൽ ആന പ്രസവിച്ചതായി
മനസിലാക്കിയത്. സംഭവമറിഞ്ഞ വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങളടക്കം 11 ആനകളാണ് വൈത്തിരിയിലെ ജനവാസമേഖലയോട് ചേർന്ന തേയിലത്തോട്ടത്തിനരികിൽ തങ്ങുന്നത്. ആനക്കുഞ്ഞിന് കുന്ന് കയറിപ്പോവാൻ പ്രാപ്തിയാകും വരെ, സുരക്ഷ ഉറപ്പുവരുത്തി കാട്ടാനക്കൂട്ടവും ഇവിടെ തന്നെ നിലയുറപ്പിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാൻ വനപാലകരും ഇവിടെ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button