Latest NewsInternational

ശ്രീലങ്കയില്‍ മുസ്ലിം പള്ളിയുടെ പരിസരത്ത് സ്‌ഫോടകവസ്തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കൂടുതല്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ വാരാന്ത്യ ആരാധന വേണ്ടെന്നു വച്ചിരുന്നു.

കൊളംബോ: ശ്രീലങ്കയില്‍ മുസ്ലിം പള്ളിയുടെ പരിസരത്ത് സ്‌ഫോടകവസ്തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രാദേശികമായി നിര്‍മ്മിച്ച മൂന്ന് ബോംബുകളും നൂറ് ഗ്രാം അമോണിയയുമാണ് കണ്ടെത്തിയതെന്ന് ശ്രീലങ്കന്‍ പോലീസ് പറഞ്ഞു.വെളിപ്പെണ്ണ എന്ന സ്ഥലത്തെ മുസ്ലിം പള്ളിയില്‍ പ്രത്യേക ദൗത്യസേനയും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇതു കണ്ടെത്തിയത്. കൂടുതല്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ വാരാന്ത്യ ആരാധന വേണ്ടെന്നു വച്ചിരുന്നു.

കൊളംബോ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ തീരുമാനത്തെത്തുടര്‍ന്നാണിത്. ഇതിനു പിന്നാലെയാണ് മുസ്ലിം പള്ളിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇതിനിടെ, മൗണ്ട് ലാവിനിയയിലെ ഒരു വീട്ടില്‍ നിന്ന് ഉയര്‍ന്ന സാങ്കേതികതയോടു കൂടിയ 16 സര്‍ക്യൂട്ട് ബോര്‍ഡുകള്‍, 16 സിം കാര്‍ഡുകള്‍, സിഡികള്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍, കാര്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഒരേസമയം 12 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള കപ്പാസിറ്ററുകളാണ് പിടിച്ചെടുത്തത്. ഇവിടെ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു.സ്‌ഫോടനങ്ങള്‍ക്ക് ശേഷം കൊളംബോയിലെ ക്രിസ്തീയ ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button