Latest NewsInternational

ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ പ്രവേശിച്ചു

ധാക്ക : ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ പ്രവേശിച്ചു. വ്യാപക നാശമുണ്ടായതായി റിപ്പോർട്ട്. 500ഓളം വീടുകൾ തകർന്നു. നാല് പേർ മരിച്ചു. 63പേർക്ക് പരിക്കേറ്റു.രാവിലെ ഫോനി പശ്ചിമ ബംഗാളിലെത്തിയെങ്കിലും വലിയ നാശ നഷ്ടമുണ്ടാക്കിയില്ല. 30-40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

കഴിഞ്ഞ ദിവസം ഒഡീഷയിൽ ഫോനി ചുഴലിക്കാറ്റ് ആഞ്ഞു വീശിയിരുന്നു. 200 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിൽ എട്ടു പേർ മരിച്ചു. പ്രദേശത്തു നിന്നും 11 ലക്ഷത്തോളം പേരെയാണ് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button