Latest NewsInternationalWeird

PHOTOS: പ്രസവം തത്സമയം സംപ്രേക്ഷണം ചെയ്ത് ജാപ്പനീസ് പോണ്‍ നായിക

മുന്‍ ജാപ്പനീസ് പോണ്‍ നായിക സോള അഒയി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. 35 കാരിയായ സോളയുടെ പ്രസവം ഭര്‍ത്താവ് മാത്രമല്ല, 200,000 ലേറെ പേരാണ് സോളയുടെ പ്രസവം ഓണ്‍ലൈനിലൂടെ ഒരേസമയം കണ്ടത്.

മേയ് ഒന്നിനായിരുന്നു സോള ഇരട്ടകള്‍ക്ക് ജന്മം നല്‍കിയത്. ജാപ്പനീസ് ഓണ്‍ലൈന്‍ ചാനലായ അബേമ ടി.വി വഴിയായിരുന്നു മുന്‍ നീലച്ചിത്ര താരം തന്റെ പ്രസവം തത്സമയം സ്ട്രീം ചെയ്തത്.

ഏപ്രില്‍ 30, ചൊവ്വാഴ്ച രാത്രി 9 മണിയോടെ ആരംഭിച്ച തത്സമയ സംപ്രേക്ഷണം പിറ്റേന്ന് രാവിലെ 11 മണിവരെ നീണ്ടു.

സോള ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി ബുധനാഴ്ച രാവിലെ 11.11 മണിയോടെ  ഭര്‍ത്താവ് ഡി.ജെ നോണ്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ വെയ്ബോയിലൂടെ പ്രഖ്യാപിച്ചു. യഥാക്രമം 2.2 കിലോ ഗ്രാമും 2.5 കിലോ ഗ്രാമുമാണ് കുട്ടികളുടെ ഭാരം.

 

സോളയ്ക്ക് ചൈനയില്‍ വലിയ ജനപ്രീതിയാണുള്ളത്. അതിനാല്‍ മറ്റൊരു ലൈവ് സ്ട്രീം ചാനല്‍ വഴി ചൈനീസ് പതിപ്പും ഒരേ സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇരു ചൈനീസ്, ജാപ്പനീസ് ചാനലുകള്‍ക്കും ഏതാണ്ട് സമാനമായ എണ്ണം കാഴ്ചക്കാരെയാണ് ലഭിച്ചത്. 30 മിനിറ്റിനകം 100,000 ലേറെ പേരാണ് തത്സമയ സംപ്രേക്ഷണം കണ്ടത്. വീഡിയോ തുടങ്ങി 10 മണിയോടെ ആശുപത്രി വാര്‍ഡില്‍ നിന്നാണ് സോള ലൈവ് സ്ട്രീമില്‍ പ്രത്യക്ഷപ്പെട്ടത്.

നേരത്തെ ഏപ്രില്‍ 26 ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി, ഏപ്രില്‍ 30 ന് ഒരു ചിത്രം പുറത്തുവിട്ടിരുന്നു.

സോളയുടെ പ്രസവ വീഡിയോ ഇതിനോടകം 2 മില്യണ്‍ ആളുകള്‍ കണ്ടിട്ടിട്ടുണ്ട്.

2018 ജനുവരി 1 നാണ് സംഗീതജ്ഞനായ ഡി.ജെ നോണിനെ സോള വിവാഹം കഴിച്ചത്. ഡിസംബര്‍ 12 നാണ് അവര്‍ ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത്.

Tags

Post Your Comments


Back to top button
Close
Close