KeralaLatest News

ക്ഷണിച്ച് വരുത്തുന്ന അപകടം; തലശ്ശേരി പാലത്തില്‍ വിലക്ക് അവഗണിച്ച് സന്ദര്‍ശകര്‍

തലശ്ശേരി: അപകടാവസ്ഥയിലായ തലശ്ശേരി കടല്‍ പാലത്തിന് മുകളിലേക്ക് നൂറുകണക്കിന് സന്ദര്‍ശകരെത്തുന്നത് അപകടം സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പാലം പൊട്ടിവീഴാറായെന്ന വാര്‍ത്തകള്‍ പരന്നതോ പരന്നതോടെ ദിനംപ്രതി നൂറുകണണക്കിനാളുകളാണ് ഇവിടേക്കെത്തുന്നത്. പാലത്തിലേക്ക് ആളുകള്‍ കടക്കുന്നത് തടയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നുമില്ല. പാലം ബലപ്പെടുത്തി ചരിത്ര സ്മാരകം ആക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പതിറ്റാണ്ടുകളായിട്ടും നടപ്പിലായിട്ടില്ല എന്നും ആരോപണം ഉയരുന്നു.

1910ല്‍ പണിത ഈ പാലത്തിന്റെ തൂണുകള്‍ തുരുമ്പെടുത്തു. മുകളിലത്തെ സ്ലാബുകളും തകരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് വയനാടന്‍ മല നിരകളിലേയും മൈസൂരിലേയും സുഗന്ധ വ്യഞ്ജനങ്ങള്‍ കടല്‍ കടന്നിരുന്നത് ഇത് വഴിയാണ്. പുറം കടലില്‍ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ചരക്കെത്തിച്ചിരുന്നതും തലശ്ശേരി കടല്‍പാലം വഴി തന്നെ. തലശ്ശേരിയുടെ വാണിജ്യ പെരുമയുടേയും ചരിത്രത്തിന്റേയും അടയാളമായ പാലം ആ പൈതൃകത്തിന്റെ സ്മാരകമായി സംരക്ഷിക്കുമെന്ന ഉറപ്പ് പാലിക്കപ്പെടുന്നില്ല. കടല്‍ പാലത്തിന് മുകളില്‍ കയറുന്നത് വിലക്കി കളക്ടര്‍ ഉത്തരവിട്ടിരുന്നു. പാലത്തിലേക്ക് കടക്കുന്ന ഭാഗം സിമന്റ് തേച്ച് അടയ്ക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാരത് ചവിട്ടിപ്പൊളിച്ചു. സര്‍ക്കാര്‍ പാലം ബലപ്പെടുത്താനുള്ള നടപടിയെടുക്കാതിരിക്കുന്നതും ആളുകള്‍ കടക്കുന്നത് ഫലപ്രദമായി തടയാത്തതും വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button