Latest NewsKerala

കോളേജുകളില്‍ വേണ്ടത് ആരോഗ്യകരമായ യൂണിയന്‍ പ്രവര്‍ത്തനം, ഗുണ്ടാപ്രവര്‍ത്തനമല്ലെന്ന്; ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോളേജുകളില്‍ വേണ്ടത് ആരോഗ്യകരമായ യൂണിയന്‍ പ്രവര്‍ത്തനമാണെന്നും ഗുണ്ടാപ്രവര്‍ത്തനമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളി വിട്ട വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം. പരീക്ഷാ ഹാളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികളെ പിടിച്ചിറക്കി കൊണ്ടു പോയി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നു എന്നാണ് പരാതി. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പഠനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലും കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഉതകുന്ന തരത്തിലുമുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനമാണ് അഭികാമ്യം. ഒരു കോളേജിനെ തങ്ങളുടെ കുത്തകയായി മാത്രം പിടിച്ചു വയ്ക്കുകയും കുട്ടികളെ അടിമകളെപ്പോലെ നിര്‍ബന്ധിച്ച് നിരന്തരം പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുകയും വഴങ്ങാത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button