KeralaLatest News

വനിത ഹോസ്റ്റലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം; വനിത ഹോസ്റ്റലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വസ്ത്രം, പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്റര്‍, വൈദ്യുതി ഉപയോഗം തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങളിലാണ് മാറ്റമുണ്ടാവുക. നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥിനികളെ മാനസികമായി തളര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.

10.30നുശേഷം നിശ്ചയിച്ചിട്ടുള്ള പൊതുവായ സ്ഥലത്തിരുന്ന് പഠിക്കണമെന്നാണ് ഹോസ്റ്റലുകളിലെ നിയമം. ഇതിന് മാറ്റം വരും. രാത്രിയില്‍ നിശ്ചിത സമയത്തിന് ശേഷം ലൈറ്റ് അണയ്ക്കണമെന്ന നിയന്ത്രണം ഇല്ലാതാവും. നിസ്സാര കാര്യങ്ങള്‍ രക്ഷിതാക്കളെ വിളിച്ചറിയിക്കുന്നതിലും പരിധി നിശ്ചയിക്കും. ടോയ്‌ലറ്റുകള്‍, സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവ ഹോസ്റ്റലുകളില്‍ ഉറപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കൂടാതെ പകല്‍ ഉപാധികളോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ക്കും തിരിച്ചും പ്രവേശനം അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button