Latest NewsIndia

ഇതിന് മുമ്പ് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാന്‍ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല; എന്നാൽ ഈ പെൺകുട്ടികൾ ആ റെക്കോർഡ് തകർത്തെന്ന് സച്ചിൻ

ബന്‍വാരി ടോലയിലെ ബാര്‍ബര്‍ ഷോപ്പിന് ഒരു പ്രത്യേകതയുണ്ട്. രണ്ട് പെൺകുട്ടികളാണ് ഇവിടെ പണിയെടുക്കുന്നത്. സഹോദരിമാരായ ജ്യോതിയും നേഹയുമാണ് സ്‌കൂളില്‍ പോകുന്നത് മുടക്കാതെ തങ്ങളുടെ അച്ഛന്റെ ജോലി ഏറ്റെടുത്തത്. ബാര്‍ബര്‍ ഷോപ്പിലെത്തുന്ന പുരുഷന്മാർക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ ജ്യോതിയും നേഹയും പുരുഷന്‍മാരെപ്പോലെ വസ്ത്രം ധരിച്ചു. ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം ആദ്യം ഇതിനോട് എതിര്‍പ്പായിരുന്നു. എന്നാല്‍ പിന്നീട് അതുമാറി.

അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇരുവര്‍ക്കും പിന്തുണയുമായെത്തി. ബന്‍വാരി ടോലയിലെ ബാര്‍ബര്‍ ഷോപ്പിലെത്തി ഷേവ് ചെയ്തായിരുന്നു സച്ചിന്റെ പിന്തുണ. ഇതിന്റെ ചിത്രം സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. നിങ്ങള്‍ക്ക് ഒരുപക്ഷേ ഇതിനെ കുറിച്ച് അറിവുണ്ടാകില്ല. ഇതിന് മുമ്പ് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാന്‍ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല. എന്നാല്‍ ആ റെക്കോഡ് ഇന്ന് തകര്‍ന്നുവെന്നും ഈ ബാര്‍ബര്‍ ഷോപ്പ് ഗേള്‍സിനെ പരിചയപ്പെടാനായതുതന്നെ ഒരു ബഹുമതിയായി കാണുന്നുവെന്നും സച്ചിൻ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button