Latest NewsElection NewsIndia

വിവാദ പരാമര്‍ശം: യച്ചൂരിക്കെതിരെ ശിവസേനയും ബിജെപിയും രംഗത്ത്

ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ്ങിന്റെ അവകാശവാദത്തിനെതിരെ നടത്തിയ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്

ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപിയും ശിവസേനയും രംഗത്ത്. സീതാറാം എന്ന പേര് മര്‍ലേനി എന്നാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അതേസമയം പേരില്‍ നിന്ന് സീതാറാം മാറണമെന്നും എല്ലായ്‌പ്പോഴും ഹിന്ദുക്കളെ ആക്രമിക്കുന്നതാണ് യെച്ചൂരിയുടെ പ്രത്യയശാസ്ത്രമെന്നും ശിവേസന വിമര്‍ശിച്ചു

ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ്ങിന്റെ അവകാശവാദത്തിനെതിരെ നടത്തിയ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന പ്രഗ്യയുടെ വാദത്തിനെതിരെ യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദമായത്.

നിരവധി രാജാക്കന്‍മാര്‍ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന രാമയാണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും യച്ചൂരി ചോദിച്ചിരുന്നു.

ഹിന്ദുത്വ ആശയത്തിന്റെ പേരിലാണ് എല്ലാ സ്വകാര്യസേനയും രൂപീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപി ഹിന്ദുത്വ അജണ്ടയിലേയ്ക്ക് മാറി. പ്രഗ്യാ സിങ്ങ് ഠാക്കൂറിനെ സ്ഥാനാര്‍ഥിയാക്കിയതും ഹിന്ദുത്വ വികാരം ഉണര്‍ത്താനാണെന്നും യച്ചൂരി വിമര്‍ശിച്ചു.
പ്രമുഖ കോണ്‍ഗ്രസ് നേതാവും ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയായ ദിഗ്വിജയ് സിംഗും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന് വോട്ട് ചെയ്യാനും യച്ചൂരി അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button