Latest NewsTechnology

പണയം തുറന്നു പറയാന്‍ മടിയുണ്ടോ, സഹായവുമായി ഫേസ്ബുക്കിന്റെ സീക്രട്ട് ക്രഷ്

ഉപഭോക്താക്കള്‍ക്ക് ഉണര്‍വേകാന്‍ ചില പുത്തന്‍ ഫീച്ചറുകള്‍ ഒരുക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. വിദേശ രാജ്യങ്ങളില്‍ നേരത്തെ തന്നെ ജനപ്രീതി നേടിയിട്ടുള്ള ഓണ്‍ലൈന്‍ ഡേറ്റിങ് സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഫെയ്‌സ്ബുക്കിപ്പോള്‍ ആലോചിക്കുന്നത്. സീക്രട്ട് ക്രഷസ് എന്ന പേരിലാണ് ഫെയ്‌സ്ബുക്കിലെ ഡേറ്റിങ് ഫീച്ചര്‍ അറിയപ്പെടുന്നത്. ഫെയ്‌സ്ബുക്കിലെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന് സീക്രട്ട് ക്രഷിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒന്‍പത് പേരയാണ് സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കാന്‍ അവസരം. ഫ്രണ്ട് ലിസ്റ്റിലെ ഒരാളെ സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കുമ്പോള്‍ ആ വ്യക്തിക്കും ഫെയ്‌സ്ബുക് നോട്ടിഫിക്കേഷന്‍ അയക്കും.

പ്രണയം നേരിട്ട് പറയാന്‍ മടിക്കുന്നവര്‍ക്ക് അക്കാര്യം മറ്റൊരു വഴിക്ക് അറിയിക്കാനുള്ള സൗകര്യമാണ് ഫെയ്‌സ്ബുക് ഒരുക്കുന്നത്. ടിന്‍ഡര്‍ പോലുള്ള ഡേറ്റിങ് വെബ്‌സൈറ്റുകളുടെ രീതിയാണ് ഫെയ്‌സ്ബുക്കിന്റെ സീക്രട്ട് ക്രഷും പരിഗണിക്കുന്നത്. എന്നാല്‍ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമാണ് ഫെയ്‌സ്ബുക് ഈ സേവനം നല്‍കുന്നത്.18 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഡേറ്റിങ് സേവനം ലഭിക്കുക. ഇത് തികച്ചും സൗജന്യമായിരിക്കുമെന്നും പരസ്യങ്ങളുടെ ശല്യമുണ്ടാവില്ലെന്നുമാണ് ഫെയ്‌സ്ബുക് അവകാശപ്പെടുന്നത്. നിലവില്‍ ചില പെയ്ഡ് ഡേറ്റിങ് വെബ്‌സൈറ്റുകള്‍ ഉണ്ടെങ്കിലും ഈ മേഖലയില്‍ വന്‍ മാറ്റമായിരിക്കും ഫെയ്‌സ്ബുക് കൊണ്ടുവരിക. ഇഷ്ടപ്പെട്ട പങ്കാളികളെ കണ്ടെത്തി ഓണ്‍ലൈനിലൂടെയും അല്ലാതെയും ഡേറ്റിങ് നടത്തി സുഖ ജീവിതം നയിക്കാനാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button