KeralaLatest News

തൃശൂര്‍ പൂരത്തിനെത്തുന്നവരുടെ ബാഗ് സൂക്ഷിക്കാന്‍ സംവിധാനമൊരുക്കുന്നു

തൃശൂര്‍ : പൂരത്തിനു സ്വരാജ് റൗണ്ടില്‍ ബാഗുകള്‍ അനുവദിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ ബാഗുകള്‍ സൂക്ഷിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൗണ്ടറുകള്‍ തുറക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. പൊലീസ് സ്‌കാന്‍ ചെയ്തശേഷം ഇവിടെ ബാഗുകള്‍ സൂക്ഷിക്കാം. ബാക്ക് പായ്ക്കുകള്‍, സാധാരണ ബാഗുകള്‍, വലിയ കവറുകള്‍ എന്നിവയ്ക്ക് 11 മുതല്‍ 14 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂരം നടക്കുന്ന പ്രദേശം പരിശോധിച്ച ശേഷം ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസിവ്‌സ് ഡോ.ആര്‍. വേണുഗോപാലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പൂരത്തിന് സുരക്ഷ ശക്തമാക്കും. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ നിയോഗിക്കും.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ 110 ലേറെ സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനമായി. അതിനിടെ, ഓലപ്പടക്കം ഉപയോഗിക്കുന്നിന്റെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

ഓലപ്പടക്കം പൊട്ടിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. അതിനു ശേഷമായിരിക്കും വെടിക്കെട്ടിന് ഓലപ്പടക്കം ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക. വെടിക്കെട്ടു നടക്കുന്ന സമയം അതിനു സമീപം ജനങ്ങളെ അനുവദിക്കില്ല. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുക. അമിട്ട്, കുഴിമിന്നി, ഗുണ്ട് എന്നിവ ഉപയോഗിച്ച് വെടിക്കെട്ട് നടത്താന്‍ യാതൊരു നിയമതടസവും നിലവില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. മെയ് പതിമൂന്നിനാണ് തൃശൂര്‍ പൂരം

shortlink

Related Articles

Post Your Comments

Related Articles


Back to top button