KeralaLatest News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; തൃശൂരില്‍ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. ബിജെപിയുടെ സത്യാഗ്രഹ സമരം പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വനം വകുപ്പാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആളെ കൊന്ന ആനയെ എഴുന്നള്ളിക്കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വിലക്കു നീക്കാന്‍ തൃശൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി എസ് സുനില്‍കുമാര്‍ വനം മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല.

തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സിപിഎമ്മിന്റെ സ്വാധീന മേഖലയാണ്. പാര്‍ട്ടി ഭരിക്കുന്ന കാലത്തും നീതി കിട്ടിയില്ലെന്ന പൊതു വികാരമാണ് പ്രവര്‍ത്തകര്‍ക്ക് . ഇതു തിരിച്ചറിഞ്ഞ ബിജെപി സമരം ഏറ്റെടുക്കുകയായിരുന്നു. പൂരതലേന്ന് തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യമാണ്. വിലക്ക് മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button