KeralaLatest News

അഞ്ജനയ്ക്ക് കുങ്കിയാന പരിശീലനം: പ്രതിഷേധം ശക്തം

തുടര്‍ച്ചയായി കോട്ടൂരില്‍ നിന്ന് ആനകളെ കൊണ്ടു പോകുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: കോടനാട് അഭയാരണ്യത്തിലെ അഞ്ജന എന്ന ആനയെ കുങ്കിയാന പരിശീലനത്തിനായി കൊണ്ടു പോകാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്ര്തിഷേധവുമാ നാട്ടുകാരും ആനപ്രേമികളും രംഗത്ത് എത്തിയതോടെ ആനയെ കൊണ്ടു പോകാനുള്ള നടപടി വകുപ്പ് മാറ്റിവച്ചു.

തുടര്‍ച്ചയായി കോട്ടൂരില്‍ നിന്ന് ആനകളെ കൊണ്ടു പോകുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കോട്ടൂരില്‍ നിന്നും ഇവിടെ എത്തിച്ച മൂന്നു ആനകളില്‍ രണ്ടെണ്ണത്തിനെ കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് പരിശീലനത്തിനായി കൊണ്ടു പോയിരുന്നു. എന്നാല്‍ ശേഷിക്കുന്ന ഒരാനയെ കൊണ്ടു പോകാന്‍ രണ്ടു ലോറികള്‍ എത്തിയതോടെ പ്രതിഷേധക്കാര്‍ രംഗത്തിറങ്ങുകയായിരുന്നു. ആനകള്‍ ഇല്ലാതാകുന്നതോടെ കോടനാട്ടെ വിനോദ സഞ്ചാര സാധ്യത ഇല്ലാതാകുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മറികടന്ന് നീലകണ്ഠനെന്ന ആനയെ കുങ്കിയാന പരിശീലനത്തിനായി വനം വകുപ്പ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. അന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അഞ്ജനയെ കൊണ്ടു പോകാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു. നാട്ടുകാരുമായി വനംവകുപ്പ് നടത്തിയ ചര്‍ച്ചയില്‍ കോട്ടൂരില്‍ നിന്നും കൊണ്ടു വന്ന ആനയെ മാത്രമേ കൊണ്ടു പോകൂ എന്ന് വകുപ്പ് ഉറപ്പു നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button