Latest NewsFootballSports

പ്രീമിയര്‍ ലീഗ്: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചാലും ലുവര്‍പൂളിന് തിരിച്ചടിയാകുമോ സാലെ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. നിര്‍ണായക മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. എന്നാല്‍ കിരീടനേട്ടത്തിലേക്ക് കണ്ണെറിയുന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് മുഹമ്മദ് സാലെയ്‌ക്കേറ്റ പരിക്ക്. ലീഗില്‍ ഒരു മത്സരം കൂടി ശേഷിക്കേ 94 പോയിന്റുമായി ഒന്നാമതാണ് ലിവര്‍പൂള്‍. എന്നാല്‍ തൊട്ടുപിന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുണ്ട്. എന്തും സംഭവിക്കാവുന്ന സ്ഥിതിവിശേഷം.

മത്സരത്തിനിടെ ന്യൂകാസില്‍ ഗോളിയുമായി കൂട്ടിയിടിച്ചാണ് സാലെയ്ക്ക് പരിക്കേല്ക്കുന്നത്. ഗ്രൗണ്ടില്‍ പരിക്കേറ്റ് വീണ താരത്തെ പിന്നീട് സ്ട്രെക്ചറിലാണ് പുറത്തേക്ക് നീക്കിയത്. പരിക്ക് അത്ര നിസാരമല്ലെന്നും അടുത്ത മത്സരം കളിച്ചേക്കില്ലെന്നുമാണ് ലഭിക്കുന്ന സൂചനകള്‍. അങ്ങനെ വന്നാല്‍ ലിവറിന് അതു വലിയ തിരിച്ചടിയാകും.36 കളിയില്‍ 92 പോയിന്റുള്ള സിറ്റിയുടെ രണ്ട് മത്സരങ്ങളുടെ ഫലംകൂടി അനുസരിച്ചാകും ലീഗ് കിരീടം ആര്‍ക്കെന്ന് തീരുമാനമാവുക.

മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാമിന് തോല്‍വി പിണഞ്ഞു. ബോണ്‍മൗത്തിനോട് ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. സണ്‍ ഹ്യൂംഗ് മിന്നും യുവാന്‍ ഫോയ്ത്തും ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയത് ടോട്ടന്‍ഹാമിന്റെ പ്രകടനത്തെ ബാധിച്ചു. ഇതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവേ മത്സരത്തില്‍ ഹഡേഴ്സ്ഫീല്‍ഡുമായി ഏറ്റുമുട്ടും. ആഴ്സണല്‍ രാത്രി ഒമ്പതിന് ബ്രൈറ്റണെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button