Latest NewsInternational

ബസിലിരുന്ന് അശ്ലീല ചിത്രം കണ്ടയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ലണ്ടന്‍: ഇയർ ഫോൺ ഉപയോഗിക്കാതെ ബസിലിരുന്ന് അശ്ലീല ചിത്രം കണ്ടയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ബസിൽ ഉണ്ടായിരുന്നു 26കാരിയായ യുവതിയാണ് ഇയാൾ വീഡിയോ കാണുന്നത് പുറംലോകത്തെ അറിയിച്ചത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.

ബസിലെ യാത്രക്കാര്‍ മുഴുവന്‍ സംഭവം അറിഞ്ഞുവെങ്കിലും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിലായിരുന്നു ഇയാളുടെ യാത്ര. ഇംഗ്ലണ്ടിലെ എസെക്‌സില്‍ നടന്ന രസകരമായ സംഭവം 26കാരിയായ യുവതിയാണ് പുറംലോകത്തെ അറിയിച്ചത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.

കഴിഞ്ഞ ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് യുവതി തന്റെ വീട്ടിലേക്ക് പോകാനായി ബസില്‍ കയറിയത്. ഡ്രൈവറെക്കൂടാതെ ഒരു വൃദ്ധയും യുവാവും താനും മാത്രമേ ബസില്‍ ഉണ്ടായിരുന്നുള്ളൂ. യാത്രയ്‌ക്കിടെ അസാധാരണമായ ഒരു ശബ്‌ദം തന്റെ മുന്നിലുള്ള സീറ്റില്‍ നിന്ന് കേള്‍ക്കാനിടയായെന്ന് യുവതി പറയുന്നു. തുടര്‍ന്നാണ് ഇക്കാര്യം താന്‍ വ്യക്തമായി ശ്രദ്ധിച്ചത്. ഒരാള്‍ തന്റെ മൊബൈലില്‍ അശ്ലീല ചിത്രം കാണുന്നത് കണ്ടു. ആ വ്യക്തിയോട് ഇക്കാര്യം പറയാൻ ഭാവിച്ചുവെങ്കിലും അത് ചെയ്യാതെ യുവാവിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button