Latest NewsIndia

ഇൻഷുറൻസ് കമ്പനി ആയ റിലയൻസ് ക്യാപിറ്റൽ അടച്ചുപൂട്ടൽ ഭീഷണിയിലോ?

ന്യൂഡല്‍ഹി: ഇൻഷുറൻസ് കമ്പനി ആയ റിലയന്‍സ്‌ ക്യാപിറ്റല്‍ ലിമിറ്റഡ് തിരിച്ചടി നേടുന്നതായി റിപ്പോർട്ട്. മ്യൂച്വല്‍ ഫണ്ട്‌ വിപണിയില്‍ അഞ്ചാം സ്‌ഥാനമാണുള്ളതെങ്കിലും 11 കോടി രൂപയുടെ ആസ്‌തി മാത്രമാണ്‌ കമ്പനിക്കു മാര്‍ച്ചിലെ കണക്കു പ്രകാരമുള്ളത്‌. പിടിച്ചുനില്‍ക്കണമെങ്കില്‍ 200 കോടി രൂപയെങ്കിലും കണ്ടെത്തണമെന്നാണ് വിലയിരുത്തുന്നത്. 25.20 കോടി ഡോളര്‍ വായ്‌പയെടുത്തിരിക്കുന്ന കമ്പനി മേയ്‌, ജൂണ്‍ തിരിച്ചടവുകള്‍ മുടക്കുമെന്ന വിലയിരുത്തലില്‍ രാജ്യാന്തര റേറ്റിങ്‌ ഏജന്‍സിയായ മൂഡീസും മറ്റു രണ്ടു സ്‌ഥാപനങ്ങളും അവരുടെ റേറ്റിങ്‌ കുറച്ചിരുന്നു.

ഏപ്രില്‍ 27ന്‌ ഓഹരി എക്‌സ്‌ചേഞ്ചില്‍ നല്‍കിയ ഫയലിങ്ങിൽ ഉടനടി 950 കോടി രൂപയുടെ ബാധ്യത തീർക്കണമെന്നാണ് ഉള്ളത്. അസറ്റ്‌ മാനേജ്‌മെന്റ്‌ ബിസിനസിലെ ഓഹരികള്‍ വിറ്റ്‌ ഇത്‌ സെപ്‌റ്റംബര്‍ അവസാനത്തോടെ തീര്‍ക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 43 ശതമാനം ഓഹരികള്‍ക്കു 5300 കോടി മൂല്യമുണ്ടെന്നാണ് വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button