Latest NewsTechnology

ജിയോ മാർട്ടിൽ നിന്ന് ഐഫോൺ 15 വാങ്ങാൻ പ്ലാനുണ്ടോ? ഈ സ്പെഷ്യൽ ഓഫറിനെ കുറിച്ച് അറിയൂ

ഉപഭോക്താക്കൾക്ക് 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്

ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ജനപ്രീതി നേടിയിരിക്കുകയാണ് ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 സീരീസ്. 4 വേരിയന്റുകളിൽ എത്തിയ ഐഫോൺ 15 സീരീസ് സ്വന്തമാക്കാൻ ഐഫോൺ സ്റ്റോറുകളിലും, മറ്റ് റീട്ടെയിൽ സ്റ്റോറുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തവണ റിലയൻസ് റീട്ടെയിൽ സ്റ്റോർ, റിലയൻസ് ഡിജിറ്റൽ ഓൺലൈൻ, ജിയോ മാർട്ട് എന്നിവയിൽ നിന്ന് ഐഫോൺ 15 വാങ്ങുന്നവർക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ.

ഉപഭോക്താക്കൾക്ക് 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിന് കീഴിലുള്ള ആനുകൂല്യങ്ങൾ ആറ് മാസത്തേക്ക് സൗജന്യമായി ആസ്വദിക്കാൻ സാധിക്കും. പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന് കീഴിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഐഫോൺ 15-ൽ ജിയോയുടെ പ്രീപെയ്ഡ് സിം ഇടുകയാണെങ്കിൽ, 72 മണിക്കൂറിനുള്ളിൽ കോംപ്ലിമെന്ററി ഓഫർ ഓട്ടോ ക്രെഡിറ്റാകും. ഓഫർ ക്രെഡിറ്റായാൽ എസ്എംഎസ്/ഇമെയിൽ മുഖാന്തരം ഉപഭോക്താക്കളെ അറിയിക്കുന്നതാണ്. ഐഫോൺ 15-ൽ മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button