Latest NewsUAE

യു.എ.ഇ. സായുധസേനയുടെ ഏകീകരണദിനത്തിൽ അഭിവാദ്യമർപ്പിച്ച് ഭരണാധികാരികൾ

അബുദാബി: യു.എ.ഇ. സായുധസേനയുടെ 43-ാം ഏകീകരണദിനത്തിൽ അഭിവാദ്യമർപ്പിച്ച് ഭരണാധികാരികൾ. ആയുധങ്ങളുടെയും പരിശീലനങ്ങളുടെയും കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ചവയാണ് യു.എ.ഇ.ക്കുള്ളതെന്നും മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ സേന വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ വ്യക്തമാക്കി.

ഓരോ പൗരന്റെയും അഭിമാനമാണ് യു.എ.ഇ. സേനയെന്നും രാഷ്ട്രസംരക്ഷണ പ്രവർത്തനങ്ങൾക്കിടയിൽ ജീവത്യാഗം ചെയ്ത ഓരോ സൈനികന്റെ ആത്മാവിനും സർവശക്തന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകുമെന്നും പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button