Latest NewsIndiaElection 2019

‘രാജപരമ്പര ഒരു ചോദ്യത്തിനും ഉത്തരം നൽകേണ്ടതില്ലെന്നാണോ നാടുവാഴി കരുതുന്നത്?,ഇന്ദിരാഗാന്ധി പോലുംചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്: ജെയ്റ്റ്ലി

അടിയന്തരാവസ്ഥയുടെയും ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെയും പേരിൽ ഇന്ദിരാഗാന്ധി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി: രാജീവ് ഗാന്ധി സർക്കാരിന്‍റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോൾ രാഹുൽ അസ്വസ്ഥനാകുന്നതെന്തുകൊണ്ടെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്‍റ്റ്‍ലി. എന്തുകൊണ്ടാണ് ഒട്ടാവിയോ ക്വത്‍റോച്ചിക്ക് ബോഫേ‍ഴ്‍സ് കൈക്കൂലി ലഭിച്ചത്. ഇതിന് എന്താണ് ഉത്തരമില്ലാത്തതെന്നും അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. അടിയന്തരാവസ്ഥയുടെയും ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെയും പേരിൽ ഇന്ദിരാഗാന്ധി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

രാജപരമ്പര ഒരു ചോദ്യത്തിനും ഉത്തരം നൽകേണ്ടതില്ലെന്നാണോ നാടുവാഴി കരുതുന്നതെന്നും അദ്ദേഹം രാഹുലിനെ പരിഹസിച്ചു.മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും അരുൺ ജെയ്‍റ്റ്‍ലി വിമർശിച്ചു. ലോകത്തിലെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയെ ദുരന്തമായാണ് അദ്ദേഹം കാണുന്നതെന്നും ജെയ്‍റ്റ്‍ലി ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button