Latest NewsInternational

ആണവായുധങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന

ബീജിങ്ങ്: ആണവായുധങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന. എന്നാല്‍ കപ്പല്‍പ്പടയുടെ കാര്യത്തില്‍ അമേരിക്കയെക്കാള്‍ വ്യക്തമായ ഒരു മികവ് ചൈനയ്ക്കുണ്ട് എന്നാണ് പുതിയ വാദം. അമേരിക്കന്‍ യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളിലാണ് ചൈനയുടെ കൈവശമുണ്ടെന്നാണ് അവലോകകര്‍ പറയുന്നത്. തങ്ങളുടെ യുദ്ധക്കപ്പലുകളില്‍ ശത്രുവിന്റെ കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള സൂപ്പര്‍ സോണിക് ക്രൂസ് മിസൈലുകള്‍ പിടിപ്പിക്കുയാണ് ചൈന. അമേരിക്കന്‍ നാവികസേനയുടെ കൈയ്യില്‍ ഇതിനു പകരമായി ശീത യുദ്ധകാലത്ത് വികസിപ്പിച്ചെടുത്ത സബ്‌സോണിക് മിസൈലുകള്‍ മാത്രമെയുള്ളു.

ചൈനയുടെ പീപ്പിള്‍സണ്‍ ലിബറേഷന്‍ സേനയുടെ കൈയ്യിലുള്ള ടൈപ് 052, 055 എന്നിവയില്‍ പിടിപ്പിച്ചിരിക്കുന്നത് വൈജെ-18 എന്നു പേരിട്ടിരിക്കുന്ന ക്രൂസ് മിസൈലാണ്. ഇതിന് 540 കിലോമീറ്റര്‍ താണ്ടാനാകും. അമേരിക്കന്‍ സേനയുടെ കൈയ്യിലുള്ള എസ്എം-6എസ് തുടങ്ങിയ അര്‍ലെകയ് ബേര്‍ക്ക് -ക്ലാസ് ഗൈഡഡ് മിസൈലുകള്‍ക്ക്്് ഏകദേശം 240 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കാനാകുക. ഇത് ഇരു സേനകള്‍ക്കിടയിലും വലിയൊരു വിടവു തീര്‍ക്കുന്നതായി മിച്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോര്‍ എയ്‌റോസ്‌പെയ്‌സ് സ്റ്റഡീസിലെ സീനിയര്‍ ഫെലോ ആയ റോബര്‍ട്ട് ഹാഡിക് പറയുന്നു.

ചൈനയുടെ കൈയ്യില്‍ 64ഉം 112ഉം വെര്‍ട്ടിക്കല്‍ ലോഞ്ച് സിസ്റ്റങ്ങളാണ് (വി.എല്‍.എകസ്) ഉള്ളതെങ്കില്‍ അമേരിക്കയ്ക്ക് 96 ഉം, 112ഉം വിഎല്‍എസ് സെല്ലുകളുണ്ട്.

എന്നു പറഞ്ഞാല്‍ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍ക്ക് കുറച്ചു വി.എല്‍.എസ്് സെല്ലുകളെയുള്ളു. എന്നാല്‍ ചൈനയ്ക്ക് ഇവയെ കൂടുതല്‍ ദൂരത്തേക്ക് എത്തിക്കാന്‍ കഴിയുമെന്നതിനാല്‍ രണ്ടു സേനകളുടേയും പ്രഹരശേഷികള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരിക്കില്ല എന്നാണ് ഒരു വാദം. പക്ഷേ, കടല്‍ യുദ്ധത്തില്‍ കൂടുതല്‍ ദൂരം താണ്ടുന്ന മിസൈലുകള്‍ ചൈനയ്ക്ക് അനുകൂല സാഹചര്യങ്ങളൊരുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button