Latest NewsKerala

പാചകവാതകവുമായി വന്ന ലോറികളുടെ ടയറിന്റെ കാറ്റ് സിപിഐഎം പ്രവര്‍ത്തകര്‍ തുറന്ന് വിട്ടു

കൊല്ലം: കരുനാഗപ്പള്ളിയില്‍ പാചകവാതക സിലിണ്ടറുകളുമായെത്തിയ ലോറികള്‍ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഓച്ചിറയ്ക്കടുത്ത് വീടുകളിലേക്ക് വിതരണം ചെയ്യാനായി പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറികളാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

ഓച്ചിറയിലെ ഗ്യാസ് ഏജന്‍സിയിലെ തൊഴില്‍ പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ലോറികള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. കുലശേഖരപുരം പഞ്ചായത്ത് ഓഫീസിനു സമീപത്ത് വച്ച് ലോറികള്‍ തടഞ്ഞത്. ലേറിയുടെ ടയറിലെ കാറ്റ് ഊരിവിട്ട സംഘം വാഹനങ്ങളില്‍ കൊടി നാട്ടുകയും ചെയ്തു

സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പൊലീസ് ഇടപെട്ടാണ് വാഹനങ്ങളില്‍ നിന്നും കൊടികള്‍ നീക്കം ചെയ്ത്. തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് പാചകവാതകം വിതരണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button