KeralaLatest News

പൊലീസില്‍ കള്ളവോട്ട് നടന്നു : ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : പൊലീസില്‍ കള്ളവോട്ട് നടന്നു. ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട്. ബാലറ്റ് സമാഹരണമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്റലിജന്‍സ് മേധാവി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.

അതേസമയം കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് പാമ്പുരുത്തിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്‌തെന്ന പരാതിയില്‍ കലക്ടര്‍ ഇന്ന് തെളിവെടുപ്പ് നടത്തും. പാമ്പുരുത്തിയിലെ 13 പേര്‍ക്ക് തെളിവെടുപ്പിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കലക്ടര്‍ നോട്ടീസ് നല്‍കി.രാവിലെ പത്ത് മണിക്ക് കലക്ട്രേറ്റിലാണ് തെളിവെടുപ്പ്. കളളവോട്ട് നടന്നെന്ന് ആരോപിച്ച് സി.പി.എം ആണ് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button