Latest NewsKerala

റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കാസര്‍കോട്: ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഐഎന്‍എയുടെ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. എന്‍ ഐ എ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്‌റാന്‍ ഹാഷിമുമായി റിയാസ് അടുത്ത ബന്ധം പുലര്‍ത്തുന്നതു വ്യക്തമായ സാഹചര്യത്തില്‍ റിയാസിന്റെ കൂടുതല്‍ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് ചോദ്യം ചെയ്യല്‍ തുടരേണ്ടതുണ്ടെന്നാണ് എന്‍ ഐ എ വ്യക്തമാക്കുന്നത്.

അതേസമയം ഐഎ റിക്രൂട്ട്‌മെന്റ് തീവ്രവാദ കേസില്‍ മൂന്ന് മലയാളികളെക്കൂടി എന്‍ഐഎ പ്രതിചേര്‍ത്തു. മുഹമ്മദ് ഫൈസല്‍,അബുബക്കര്‍ സിദ്ധിഖ് ,അഹമ്മദ് അറഫാസ് എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. പ്രതികള്‍ ഐഎസിനെ രാജ്യത്ത് ശക്തമാക്കാന്‍ പ്രവര്‍ത്തിച്ചുവെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട് സിറിയയിലുള്ള അബ്ദുള്‍ റാഷിദുമായി ഗൂഢാലോചന നടത്തി. കോടതിയില്‍ എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button