KeralaLatest News

കേരള ബാങ്ക് രൂപീകരണം; നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: റിസര്‍വ് ബാങ്കിനു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേരള ബാങ്ക് രൂപീകരണത്തിന്റെ തുടര്‍നടപടികളിലാണ് സംസ്ഥാന സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയവയില്‍ നയ രൂപീകരണം, തീരുമാനമെടുക്കല്‍ എന്നിവയാണു സെല്ലിന്റെ മുഖ്യ പ്രവര്‍ത്തന ലക്ഷ്യം.

ജില്ലാ ബാങ്കുകളുടെ ജനറല്‍ മാനേജര്‍മാരെ ഉള്‍പ്പെടുത്തി 2 മേല്‍നോട്ടക്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍മാരാണു കമ്മിറ്റികളുടെ അധ്യക്ഷന്‍മാര്‍. ഇടുക്കി, വയനാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ബാങ്ക് ജനറല്‍ മനേജര്‍മാരാണു ലയനകാര്യങ്ങളുടെ ചുമതലയിലുളള കമ്മിറ്റിയിലെ അംഗങ്ങള്‍. കാസര്‍ഗോഡ്, കോട്ടയം, കൊല്ലം, എറണാകുളം ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരാണു മറ്റൊരു കമ്മറ്റിയിലെ അംഗങ്ങള്‍.

ഇതു കൂടാതെ ജില്ലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റും മൂലധന പര്യാപ്തതയും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പരിശോധിച്ചു തിട്ടപ്പെടുത്താന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും ഉപയോഗപ്പെടുത്തും. സംസ്ഥാന – ജില്ലാ ബാങ്കുകളുടെ ലയനം സുഗമമാക്കാന്‍ ഒരു കമ്മിറ്റിയും കേരള ബാങ്കിന്റെ ഏകീകരണ രൂപരേഖയും ചുമതല നിര്‍ണയവും നിശ്ചയിക്കുന്നതിനായി മറ്റൊരു കമ്മിറ്റിയും ചുമതല വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button