KeralaLatest News

മുക്കുപണ്ടം പണയമായി നൽകി പണം തട്ടിയ യുവതി പിടിയിൽ

മാവേലിക്കര :മുക്കുപണ്ടം പണയമായി നൽകി പണം തട്ടിയ യുവതി പിടിയിൽ.പത്തിയൂർ തോട്ടത്തുംമുറി വേളുത്തറ വടക്കതിൽ ലക്ഷം വീട്ടിൽ രാജലക്ഷ്മിയെ (36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ പണമിടപാടു സ്ഥാപനത്തിലാണ് യുവതി തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ 24നു ചെട്ടികുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയ രാജലക്ഷ്മി 5 ഗ്രാമിന്റെ മാലയും കമ്മലും പണയപ്പെടുത്തി 11,000 രൂപ വാങ്ങി. സംശയം തോന്നിയ മാനേജർ ഉടൻ തന്നെ പുറത്തിറങ്ങി രാജലക്ഷ്മിയെ അന്വേഷിച്ചെങ്കിലും കണ്ടില്ല.

മുൻപു 2 തവണ രാജലക്ഷ്മി പണയംവച്ച സ്വർണം പരിശോധിപ്പിച്ചപ്പോൾ വെള്ളിയിൽ സ്വർണം പൂശിയതാണെന്നു കണ്ടെത്തി. 2 ഗ്രാം സ്വർണം പണയം വെച്ചു 44,000 രൂപ രാജലക്ഷ്മി തട്ടിപ്പു നടത്തിയതായി ജീവനക്കാർ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close