Latest NewsGulf

റംസാന്‍ വ്രതം; വിപുലമായ ഒരുക്കങ്ങളുമായി ദുബായ് കെ.എം.സി.സി

ദുബായ്: റംസാന്‍ മാസത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളുമായ് ദുബായ് കെ.എം.സി.സി. ഇതിന്റെ ഭാഗമായി അല്‍ബറാഹയിലെ കെ.എം.സി.സി. ആസ്ഥാനത്ത് വലിയ റംസാന്‍ ടെന്റ് തയ്യാറായി ക്കഴിഞ്ഞു. റംസാനിലെ എല്ലാദിവസവും ഇവിടെ നോമ്പ്തുറ നടക്കും. ശീതികരിച്ച ടെന്റില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഒരേസമയം നോമ്പ് തുറക്കാന്‍ സൗകര്യമുണ്ട്. കാരയ്ക്ക, ജ്യൂസ്, ബിരിയാണി, ഓറഞ്ച്, ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് നോമ്പുതുറയ്ക്ക് നല്‍കുന്നത്.

ദുബായ് കെ.എം.സി.സി. റംസാന്‍ മാസത്തില്‍ കേരളത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ നിര്‍ധനരായ ആളുകള്‍ക്ക് ഭക്ഷണ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങി. അയ്യായിരം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്. ഒരു കിറ്റില്‍ ഇരുപത്തഞ്ച് കിലോ ഭക്ഷ്യവസ്തുക്കളുണ്ടാകും.
തിരക്ക് കൂടുന്നത് പരിഗണിച്ച് ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button