Latest NewsIndia

നാവിക സേനയ്ക്കു കരുത്തേകാന്‍ മറ്റൊരു അന്തര്‍വാഹിനി

ന്യൂഡല്‍ഹി: നാവിക സേനയ്ക്ക് കരുത്തേകാന്‍ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമനായ ഐഎന്‍എസ് വേല ഒരുങ്ങുന്നു.  ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. ഇതിന് മുന്നോടിയായുള്ള പരീക്ഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഗോവയിലെ മസഗോണ്‍ ഡോക്യാര്‍ഡിലാണ് അന്തര്‍വാഹിനികളുടെ പരീക്ഷണ യാത്രകള്‍ നടത്തുക.

ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍. പ്രോജക്ട് 75 എന്ന പേരില്‍ തുടങ്ങിയ പദ്ധതിയുടെ കരാര്‍ 2005 ലാണ് യാഥാര്‍ഥ്യമായത്. കരാര്‍ പ്രകാരം പ്രകാരമുള്ള ആദ്യത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി കഴിഞ്ഞ വര്‍ഷമാണ് നാവിക സേനയുടെ ഭാഗമായത്.

അടുത്ത് അന്തര്‍ വാഹിനികളായ ഐഎന്‍എസ് ഖണ്ഡേരി, ഐഎന്‍എസ് കരഞ്ച് എന്നിവയെ സേനയുടെ ഭാഗമാകുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ. കൂടാതെ ഐഎന്‍എസ് വസീര്‍, ഐഎന്‍എസ് വാഗ്ഷീര്‍ എന്നീ അന്തര്‍വാഹിനികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

വളരെ അത്യാധുനിക സംവിധാനങ്ങളോടെയാണ് അന്തര്‍വാഹിനികള്‍ നിര്‍മിച്ചിരിക്കുന്നത്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങള്‍ക്കായി സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളെ നിയോഗിക്കാനാകും. കടലിലെ ഏതേ സാഹചര്യത്തിലും ദൗത്യനിര്‍വണത്തിനുള്ള കാര്യശേഷിയുള്ള
സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളെ നാവിക സേന നിര്‍ദ്ദേശിച്ച സംവിധാനങ്ങള്‍കൂടിയാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button