KeralaLatest News

ചൂര്‍ണിക്കര വ്യജരേഖ വിവാദം: കൂടുതല്‍ അനുമതികള്‍ പരിശോധിക്കും

കൊച്ചി: ചൂര്‍ണിക്കര വ്യജരേഖ വിവാദത്തില്‍ കൂടുതല്‍ അനുമതികള്‍ പരിശോധിക്കും. കൊച്ചി റവന്യു ഡിവിഷനിലെ രേഖകളാണ് പരിശോധിക്കുന്നത്. ഒരു വര്‍ഷത്തിനിടെ നല്‍കിയ എല്ലാ അനുമതികളും പരിശോധിക്കും. ഇതുസംബന്ധിച്ച് റവന്യൂ ഉദ്യാഗസ്ഥര്‍ ആര്‍ഡിഒ ഓഫീസില്‍ യോഗം ചേര്‍ന്നു.

നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള നിലം പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറുടെ പേരില്‍ വ്യാജരേഖ തയാറാക്കിയെന്ന സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. തണ്ണീര്‍ത്തടം പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി ജോസാണ് പോലീസില്‍ പരാതി നല്‍കിയത്. എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്താനായാണ് കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. മ്യൂസിയെ പൊലീസ് സ്റ്റേഷനിലാണ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button