Latest NewsUAEGulf

ഇഫ്താര്‍ സമയത്ത് വീടുകളിലേക്കെത്താനുള്ള തിരക്ക്; റോഡപകടങ്ങള്‍ തടയാന്‍ നിര്‍ദേശങ്ങളുമായി ദുബായ് പോലീസ്

 

ദുബായ്: റമദാന്‍ മാസത്തില്‍ കൂടി വരുന്ന റോഡപകടങ്ങള്‍ തടയാന്‍ നിര്‍ദേശങ്ങളുമായി ദുബായ് പോലീസ്. ഇഫ്താര്‍ സമയത്ത് വീടുകളിലേക്കെത്താന്‍ അമിത വേഗത്തില്‍ വണ്ടി ഓടിക്കുന്നതും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതുമാണ് റോഡപകടങ്ങള്‍ക്ക് പ്രധാന കാരണം. അതിനാല്‍ തന്നെ ഗതാഗത നിയമങ്ങള്‍ പാലിക്കുകയും മറ്റ് ഡ്രൈവര്‍മാരോട് സഹിഷ്ണുത പുലര്‍ത്തി ക്ഷമയോടെ വാഹനമോടിക്കുകയും ചെയ്യണമെന്ന് ദുബായ് പോലീസ് പറയുന്നു.

വിശുദ്ധമാസമായ റമദാനില്‍ അപകടങ്ങള്‍ ഒഴിവാക്കി, യാത്രക്കാര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതില്‍ ഗതാഗത വകുപ്പ് പ്രതിജ്ഞാബദ്ധരാണെന്നും വിശ്വാസികള്‍ക്ക് പള്ളികളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ദുബായ് പോലീസിന്റെ ട്രാഫിക് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

ഗതാഗത വകുപ്പ് പ്രാര്‍ത്ഥനാസമയങ്ങളില്‍ ട്രാഫിക് പെട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും മഗരിബ് നമസ്‌കാരത്തിനു മുമ്പായി തൊഴിലാളികള്‍ക്കും ഭക്ഷണത്തിനാവശ്യമുള്ള മറ്റ് പാവപ്പെട്ടവര്‍ക്കും പോലീസിന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണം നടത്തുമെന്നും അതിനാല്‍ തന്നെ ഡ്രൈവര്‍മാര്‍ അമിത വേഗം ഒഴിവാക്കണമെന്നും അല്‍ മസ്‌റൂയി പറഞ്ഞു. ഈ വിശുദ്ധമാസത്തില്‍ പള്ളികളുടെ മുന്നിലും മറ്റും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ആരാധകര്‍ക്ക് തടസ്സം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button