Food & Cookery

നേന്ത്രപ്പഴം കൊണ്ട് ഹെല്‍ത്തി സ്നാക്ക്‌സ്

 

നേന്ത്രപ്പഴം ആരോഗ്യത്തിന് മികച്ചതാണെന്ന് അറിയാം. നേന്ത്രപ്പഴം വെറുതെ കഴിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍, മറ്റൊരു രീതിയില്‍ ഉണ്ടാക്കിയാലോ? കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ഈ പഴം അടുക്ക് വിഭവം.

ചേരുവകള്‍

നേന്ത്രപ്പഴം-2 എണ്ണം നല്ല വണ്ണം പഴുത്തത്
തേങ്ങ ചിരകിയത് – 3/4 കപ്പ്
മൈദ -1/2 കപ്പ്
പഞ്ചസാര മധുരത്തിന് അനുസരിച്ചു
മുട്ട – 3 എണ്ണം
പാല്‍ -1/2 ഗ്ലാസ്
ഏലക്കാപ്പൊടി – 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

മാവ് തയാറാക്കാന്‍, മിക്സിയുടെ ജാറില്‍ മുട്ട പൊട്ടിച്ചു ഒഴിക്കുക ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഏലക്കാപ്പൊടി,1/2 ഗ്ലാസ് പാല്‍ ,മൈദ എന്നിവ ഇട്ട് നല്ലവണ്ണം അടിച്ചെടുക്കുക.
ഇനി സ്റ്റഫിങ് റെഡി ആക്കി എടുക്കാം ഒരു പാനില്‍ അല്പം നെയ്യ് ഒഴിച്ച് അതിലേക്ക് പഴം ഇടുക കുറച്ചു പഞ്ചസാരയും ഇട്ട് നന്നായി വഴറ്റി എടുക്കുക ഇത് മാറ്റി വയ്ക്കുക. ഇതു പോലെ തേങ്ങ കൂടി ചെയ്യാം അതിനു ശേഷം വഴറ്റിയ പഴവും ഇതിലേക്ക് ഇട്ട് മിക്സ് ചെയ്ത് എടുക്കുക.

ഇനി അടുക്ക് ഉണ്ടാക്കി എടുക്കാം. ഒരു പാനില്‍ കുറച്ചു ബാറ്റര്‍ ഒഴിക്കുക ഇതിന്റെ ഒരു വശത്ത് പഴത്തിന്റെ കൂട്ട് ഇടുക മറ്റേ ഭാഗം മറിച്ചു ഇതിന്റെ മുകളില്‍ ഇടുക ഇനി കുറച്ചു നെയ്യ് തടവി ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തു ബാറ്റര്‍ ഒഴിക്കുക ഇതിന്റെ മുകളില്‍ കൂട്ടു ഇട്ടുകൊടുക്കുക ഇനി മറ്റേ ഭാഗം മറിച്ചു ഇതിന്റെ മുകളില്‍ ഇടുക ഇങ്ങനെ ബാറ്റര്‍ കഴിയുന്നത് വരെ ആവര്‍ത്തിക്കുക.മടക്കു പൂര്‍ണമായാല്‍ രണ്ടു ഭാഗവും കുറച്ചു നെയ്യ് ഒഴിച്ച് ഷാലോ ഫ്രൈ ചെയ്തെടുക്കുക. സ്വാദിഷ്ടമായ പഴം അടുക്ക് റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button