Latest NewsUAE

അബുദാബിയില്‍ പൊടിക്കാറ്റ്; കൂട്ടിയിടിച്ചത് 68 വാഹനങ്ങള്‍

അബുദാബി: അബുദാബിയിൽ പൊടിക്കാറ്റിനെ തുടര്‍ന്ന് 68 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. പരിക്കേറ്റ 10 പേരെ മഫ്‌റഖ്, അല്‍റഹ്ബ ആശുപത്രികളിലേക്ക് മാറ്റി. നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവര്‍ പൊലീസ് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. വേഗം കുറച്ചും മതിയായ അകലം പാലിച്ചും വാഹനമോടിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഇലക്‌ട്രോണിക് വേഗതാ മുന്നറിയിപ്പ് ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച്‌ പരിഷ്‌കരിക്കുമെന്നും അധികൃതർ ഇത് ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button