Latest NewsInternational

യുഎന്‍ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് ഫ്രാന്‍സിന്റെ പിന്തുണ

ന്യൂയോര്‍ക്ക് സിറ്റി: ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സ്. ഇന്ത്യയ്‌ക്കൊപ്പം ജര്‍മ്മനി, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും ഫ്രാന്‍സ് ആവശ്യപ്പെട്ടു.

ഫ്രാന്‍സും ജര്‍മ്മിനിയും സ്ഥിരാംഗത്വത്തിന്റെ കാര്യത്തില്‍ ഓരേ നയമുള്ളവരാണ്. പുതുതായി രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത് വഴി ഐക്യരാഷ്ട്രസഭയില്‍ ലോകത്തിന്റെ ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും ഫ്രഞ്ച് പ്രതിനിധി യുഎന്നിനെ അറിയിച്ചു.

നിലവില്‍ അഞ്ച് സ്ഥിരാംഗങ്ങളാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉള്ളത്. പലപ്പോഴും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന ഘട്ടത്തില്‍ ഇവര്‍ വീറ്റോ ആധികാരം ഉപയോഗപ്പെടുത്തുന്നതും പതിവ് കാഴ്ചയാണ്. ഇന്ത്യ, ബ്രസീല്‍, ജര്‍മ്മനി, ജപ്പാന്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച സമ്മര്‍ദ്ദ ശക്തിയായ ജി4 സ്ഥിരാംഗത്വത്തിനായി വളരെക്കാലങ്ങളായി ശ്രമിക്കുകയാണ്.

നിലവില്‍ 193 അംഗ രാജ്യങ്ങളുള്ള ഐക്യരാഷ്ട്രസഭയില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.എന്നാല്‍ നിലവിലുള്ള സ്ഥിരാംഗങ്ങള്‍ക്ക് പുതിയ ആളുകള്‍ വരുന്നതിനോട് വലിയ താത്പ്പര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം

shortlink

Related Articles

Post Your Comments

Related Articles


Back to top button