Education & Career

ഹാൻഡ്‌ലൂം & ടെക്‌സ്റ്റൈൽ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

കണ്ണൂർ, സേലം (തമിഴ്‌നാട്), ഗഡക് (കർണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജികളിൽ നടത്തിവരുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുളള ത്രിവത്സര ഹാന്റ്‌ലൂം & ടെക്‌സ്റ്റൈൽ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായം ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ. പട്ടികജാതി/പട്ടികവർഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സ്. 20% സീറ്റുകൾ നെയ്ത്തുവിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള സർക്കാർ സംവരണ തത്വം അനുസരിച്ചുളള സംവരണവും അനുവദിക്കും.

കണ്ണൂരിലെ ആകെയുളള 40 സീറ്റിൽ 30 സീറ്റ് കേരളത്തിൽ നിന്നുളളവർക്കും തമിഴ്‌നാട്-6, കർണ്ണാടക-2, പോണ്ടിച്ചേരി-2 എന്നീ അനുപാതത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുളളവർക്കുമായി നീക്കിവെച്ചിട്ടുണ്ട്. അതുപോലെ കേരളത്തിൽ നിന്നുളളവർക്ക് സേലം-15, വെങ്കിടഗിരി-3, ഗഡക്-3 എന്നീ അനുപാതത്തിലും പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവർക്ക് ഗവൺമെന്റ് അനുവദിക്കുന്ന നിരക്കിൽ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ഫോറം ഓരോ ജില്ലയിലേയും ജില്ലാവ്യവസായ കേന്ദ്രങ്ങൾ, തിരുവനന്തപുരത്തെ വികാസ് ഭവനിലുളള കൈത്തറി ടെക്‌സ്റ്റൈൽ ഡയറക്ടറേറ്റ്, കണ്ണൂർ തോട്ടടയിലുളള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌സ്റ്റൈൽ ഡയറക്ടറേറ്റ്, കണ്ണൂർ തോട്ടടയിലുളള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി എന്നിവിടങ്ങളിൽ ലഭിക്കും. കൂടാതെ www.iihtkannur.ac.in എന്ന വൈബ്‌സൈറ്റിൽ അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷകൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം, മേയ് 25ന് വൈകുന്നേരം അഞ്ചിന് മുമ്പ് കൈത്തറി & ടെക്‌സ്റ്റൈൽസ് ഡയറക്ടർ, വികാസ് ഭവൻ, തിരുവനന്തപുരം, എന്ന വിലാസത്തിലോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി- കണ്ണൂർ, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-670007, എന്ന വിലാസത്തിലോ അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ ലഭിക്കണം.

shortlink

Post Your Comments


Back to top button