CricketLatest News

ഐപിഎല്‍: ഇന്നു മുതല്‍ പോരാട്ടം മുറുകും

പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇരു ടീമുകളും

ചെന്നൈ: ഐ പി എല്‍ പന്ത്രണ്ടാം സീസണില്‍ ഇന്നു മുതല്‍ കനത്ത പോരാട്ടം. ഇന്നു നടക്കുന്ന ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ വിജയിക്കുന്ന ടീം ആദ്യം ഫൈനലില്‍ ഇടം നേടും. ആദ്യ ഫൈനലിസ്റ്റിനെ തേടിയുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സു തമ്മിലാണ് അദ്യത്തെ പ്ലേ ഓഫ് മത്സരം. രാത്രി 7.30 മുതലാണ് മത്സരം.

പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇരു ടീമുകളും. ലീഗ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയ ചെന്നൈയ്‌ക്കെതിരെ ജയം കരസ്ഥമാക്കിയ മുബൈയ്ക്കാണ് പ്ലേ ഓഫില്‍ വിജയ സാധ്യത. മലിംഗ, ജസ്പ്രീത് ബുംറ, പാണ്ഡ്യ സഹോദരന്‍മാര്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയാണ് മുംബൈയുടെ കരുത്ത്.

അവസാന മത്സരത്തില്‍ പഞ്ചാബിനോട് പരാജയം ഏറ്റുവാങ്ങിയാണ് ചെന്നൈ പ്ലേ ഓഫില്‍ എത്തുന്നത്. ഡുപ്ലെസി, വാട്‌സണ്‍, റെയ്‌ന, ധോണി, റായ്ഡു എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് ചെന്നൈയുടെ കരുത്ത്. കിംഗ്‌സ് ഇലവന്‍ പ്ചാബിനെതിരായ മത്സരത്തില്‍ ചുമലിന് പരിക്കേറ്റ കേദാര്‍ ജാദവ് കളിക്കാന്‍ ഇറങ്ങാത്തത് ടീമിനു തിരിച്ചടിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button