KeralaLatest News

എംഎം മണിയോട് ശാന്തിവനത്ത് നേരിട്ട് എത്തി നേരിട്ട് കാര്യങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ട് മീന ശാന്തിവനം

കൊച്ചി: വൈദ്യുതി മന്ത്രി എംഎം മണിയോട് ശാന്തിവനത്ത് നേരിട്ട് എത്തി നേരിട്ട് കാര്യങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ട് മീന ശാന്തിവനം. എംഎം മണി നേരിട്ടെത്തിയാല്‍ അദ്ദേഹത്തിന് കാര്യം മനസിലാകുമെന്നും മന്ത്രിയെ കെഎസ്ഇബിക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും മീന പ്രതികരിച്ചു.

”വൈദ്യുതി മന്ത്രി ഇവിടെ വന്ന് അതൊന്നു കാണൂ. അദ്ദേഹത്തിന് ഈ അന്യായം മനസിലായിട്ടില്ല. അദ്ദേഹത്തെ കെഎസ്ഇബിക്കാരും സര്‍വമാന ഉദ്യോഗസ്ഥരും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

എംഎം മണി സാധാരണക്കാരന്റെ മന്ത്രിയാണ്. അദ്ദേഹം സാധാരണക്കാരനൊപ്പം നില്‍ക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഞാനും ഒരു സാധാരണക്കാരിയാണ്. അദ്ദേഹത്തിന് ഈ പ്രശ്നം മനസിലാകുമെന്ന് തന്നെയാണ് വിശ്വാസം. ഒരു പ്രാവശ്യമെങ്കിലും സഖാവ് ഇവിടെ വരൂ, ഇവിടെ വന്ന് ഈ സ്ഥലമൊന്ന് കാണൂ.ഇവിടെ നടന്ന അന്യായമൊന്ന് കാണൂ.. എന്നിട്ട് പറയൂവെന്നും മീന പറയുന്നു.

ഇവിടെ എത്തുന്ന ഏതൊരാള്‍ക്കും ഇവിടെ നടക്കുന്ന അന്യായം മനസിലാകുമെന്നും അതുകൊണ്ട് തന്നെയാണ് ഇത്രയും ജനം തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും മീന പറഞ്ഞു.

ശാന്തിവനം ഇത്രയും കാലം സംരക്ഷിച്ചിട്ട് ഞാന്‍ എന്തുനേടി? ഇത് നശിപ്പിക്കാനല്ലേ അവര്‍ ശ്രമിക്കുന്നത്. ഇവിടെ ഉള്ള മരങ്ങള്‍ അവര്‍ ചവിട്ടിയരക്കുന്നു. അതിന് ചൂട്ട് പിടിക്കുന്നത് കെഎസ്ഇബിക്കാരും ഉദ്യോഗസ്്ഥരുമാണ്. 40000 പേര്‍ക്ക് വൈദ്യുതി എത്തിക്കുമെന്നാണ് പറയുന്നത്. അതിന് നേരെ പോകുന്നതാണ് എളുപ്പം.

വികസനം എന്തുകൊണ്ടാണ് കാശുകാരന്റെ പറമ്പ് കണ്ടപ്പോള്‍ വളഞ്ഞുപോകുന്നത്? നേരെ പോയാല്‍ ചെറായിലേക്കുള്ള വൈദ്യുതി വേഗം എത്തും. ഈ വികസന പദ്ധതി വൈകുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അത് വളച്ചുകൊണ്ടുപോയവരാണ്. അല്ലാതെ ഞാനല്ലയെന്നും മീന ശാന്തിവനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button