Latest NewsKeralaIndia

കുറ്റമൊന്നും ചെയ്തിട്ടില്ല, ഇപ്പോള്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അധികാരം കവരാനുള്ള കേന്ദ്ര നീക്കം : റിയാസിന്റെ അഭിഭാഷകന്‍

ഇന്ത്യന്‍ ഗവണ്‍മെന്റിനെ പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ കുറ്റം പറയുന്നുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന് ഈ ആരോപണം ശരിയല്ലെന്ന് തെളിയിക്കണം. അതിനായി ഒരാളെ അറസ്റ്റു ചെയ്തു.

കൊച്ചി: താൻ യാതൊരു കുറ്റവും ചെയ്‌തിട്ടില്ലെന്ന് റിയാസ് പറഞ്ഞതായി റിയാസിന്റെ അഭിഭാഷകന്‍. യാതൊരു കുറ്റകൃത്യങ്ങളിലും പങ്കാളിയായിട്ടില്ല എന്നും അത്തരത്തില്‍ മൊഴി നല്‍കിട്ടുമില്ലെന്നും ഐഎസ് ബന്ധമാരോപിച്ച്‌ അറസ്റ്റ് ചെയ്ത റിയാസ് പറഞ്ഞെന്നാണ് ഇയാൾ പറയുന്നത്. കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി നാലു ദിവസം മാത്രമാണ് അനുവദിച്ചത്. പ്രതിയെ അഭിഭാഷകന്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. അഡ്വ.ബി എ ആളൂരാണ് റിയാസിന് വേണ്ടി ഇന്നലെ കോടതിയില്‍ ഹാജരായത്.

കഴിഞ്ഞ ദിവസം റിയാസിന്റെ വക്കാലത്ത് സ്വീകരിക്കാന്‍ അനുമതി തേടി ആളുര്‍ കോടതിയെ സമീപിച്ചിരുന്നു തുടര്‍ന്നാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കേസ്സില്‍ വക്കാലത്ത് ഒപ്പിട്ടുവാങ്ങുന്നതിനും കക്ഷിയോട് വിവരങ്ങള്‍ തിരക്കുന്നതിനുമായി ഇന്നലെ കോടതിയില്‍ ഹാജരായത്.തന്നെ എന്‍ ഐ എ പിടിച്ച ശേഷം നാട്ടുകാര്‍ കുടുംബത്തെ ഒറ്റപ്പെടുത്തിയതിലും സഹോദരന്റെ ജോലി നഷ്ടമായതിലുമാണ് ഏറെ വിഷമമെന്നും രോഗികളായ മാതാപിതാക്കളുടെ ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാവുമോ എന്ന് ആശങ്കപ്പെടുന്നുണ്ടെന്നും വിവര ശേഖരണത്തിനിടെ റിയാസ് അഭിഭാഷകനോട് വ്യക്തമാക്കിഎന്നും ആളൂർ പറയുന്നു.

ഇന്നലെയാണ് റിയാസിനെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയത്.5 ദിവസത്തേയ്ക്ക് കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം.കോടതി നാല് ദിവസം അനുവദിച്ചു. പ്രതിക്ക് കോടതിയില്‍ യാതൊന്നും പറയാന്‍ അവകാശമില്ലെന്നായിരുന്നു ഇന്നലെ പ്രോസിക്യൂട്ടര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.ഇന്ത്യന്‍ ഗവണ്‍മെന്റിനെ പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ കുറ്റം പറയുന്നുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന് ഈ ആരോപണം ശരിയല്ലെന്ന് തെളിയിക്കണം. അതിനായി ഒരാളെ അറസ്റ്റു ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കേസ് തെളിയിക്കാനായില്ലെന്ന് കാണിക്കുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും ആളൂര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന ഗവണ്‍മെന്റിനെ പിരിമുറുക്കത്തിലാക്കാനും അവരുടെ അധികാരങ്ങള്‍ കവരാനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. താല്ക്കാലിക നേട്ടമാണ് ചിന്തിക്കുന്നത്. അല്ലാതെ ഭവിഷ്യത്തുകളെ കുറിച്ച്‌ ചിന്തിക്കുന്നില്ല എന്നും ആളൂര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button