Latest NewsKerala

വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം : ഗവർണ്ണർ റിപ്പോർട്ട് തേടി

തിരുവനന്തപുരം : യുണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗവർണ്ണർ റിപ്പോർട്ട് തേടി. വൈസ് ചാൻസിലർ വി പി മഹാദേവൻ പിള്ളയോടാണ് റിപ്പോർട്ട് തേടിയത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന സ്ഥിതിവിവരറിപ്പോർട്ട് നൽകണമെന്നു ഗവർണർ ആവശ്യപ്പെട്ടു.

കെഎസ്‍യു സംസ്ഥാന സമിതി സംഭവത്തിൽ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ടു ഗവർണർക്ക് നിവേദനം നൽകിയിരുന്നു. കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button