KeralaLatest News

പത്താം ക്ലാസില്‍ ഇംഗ്ലീഷിന് തോറ്റയാൾ ഇന്ന് ഇംഗ്ലീഷ് അധ്യാപകൻ ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം : പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റാൽ ആ വിഷയം നമുക്ക് ഒട്ടും താൽപര്യമില്ലാത്ത വിഷയമാണെന്ന് തന്നെ ഊഹിക്കാൻ കഴിയും. എന്നാൽ പത്താം ക്ലാസില്‍ ഇംഗ്ലീഷിന് തോറ്റയാൾ ഇംഗ്ലീഷ് അധ്യാപകനായ കഥ പലരെയും അമ്പരപ്പിക്കുകയാണ്. പത്താം ക്ലാസ് പരീക്ഷ ഫലം ഇന്നലെ പ്രഖ്യാപിച്ചപ്പോൾ മലപ്പുറം സ്വദേശിയായ വിപിൻ ദാസ് എന്ന അധ്യാപകൻ സ്വന്തം അനുഭവം പങ്കുവെക്കുകയുണ്ടായി. ഇതോടെ സോഷ്യൽ മീഡിയ അദ്ദേഹത്തിന്റെ പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു.

വിപിന്‍ ദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…

ഞാന്‍ തോറ്റിരുന്നു…

തോറ്റവര്‍ ഉണ്ടെങ്കില്‍ വിഷമിക്കരുത്

എന്റെ ഇംഗ്ലീഷിന്റെ മാര്‍ക് കണ്ട് ചിരിവരുന്നുണ്ടോ???

ഇന്ന് ഞാന്‍ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്..

നിങ്ങള്‍ അറിയാന്‍…..

ഒരു വ്യക്തിക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാര്‍ഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച്‌ നാളയിലെ വലിയ സന്തോഷങ്ങള്‍ക്കായി പരിശ്രമിക്കുമ്ബോലെ, നാളെയിലെ സന്തോഷങ്ങള്‍ക്കായി ചില കഷ്ടപ്പാടുകള്‍ കൂടി സഹിക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ ജീവിത വിജയം സുനിശ്ചിതമാണ്….

NB- തോറ്റപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചര്‍ ആകണം എന്ന് തന്നെയായിരുന്നു….

 

shortlink

Related Articles

Post Your Comments

Related Articles


Back to top button