Latest NewsIndia

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട്ഘട്ട വോട്ടെടുപ്പ് ബാക്കിനില്‍ക്കെ ഇത്തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ മാത്രമേ ബിജെപിക്ക് സാധിക്കൂവെന്ന സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വെച്ചാണ് ജയ്റ്റ്ലി ഇത്തരത്തിലൊരു സൂചന നല്‍കിയത്. ബിജെപിക്കു സീറ്റിന്റെ കാര്യത്തില്‍ 2014 ആവര്‍ത്തിക്കാന്‍ ആവില്ലെന്ന സൂചനയാണ് ജയറ്റ്ലി നല്‍കിയിരിക്കുന്നത്. എന്നാല്‍, ബിജെപിക്കു മറ്റു ചില കക്ഷികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കുവാന്‍ സാധിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

മലങ്കര സഭ, മാര്‍ത്തോമ്മാ സഭ, സാല്‍വേഷന്‍ ആര്‍മി, ലൂഥറന്‍ സഭ, ചര്‍ച്ച്എ ഓഫ് നോര്‍ത്ത് ഇന്ത്യ എന്നിവയുടെ ഡല്‍ഹിയിലെ അധ്യക്ഷന്‍മാര്‍ ജയ്റ്റ്ലിയുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചയിലാണ് ബിജെപിയുടെ സീറ്റ് സംബന്ധിച്ച സൂചന ജയ്റ്റ്ലി നല്‍കിയത്.ഡല്‍ഹിയില്‍ ഈ മാസം 12നും പഞ്ചാബില്‍ 19നുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23നാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുക

shortlink

Related Articles

Post Your Comments

Related Articles


Back to top button