Latest NewsUAEGulf

ക്രിസ്ത്യന്‍ പ്രവാസി യുഎഇയില്‍ മുസ്ലിം പള്ളി നിര്‍മിച്ചു : 700 തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നും ഒരുക്കുന്നു

അബുദാബി : ക്രിസ്ത്യന്‍ പ്രവാസി യുഎഇയില്‍ മുസ്ലിം പള്ളി പണിതു . 700 തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നും ഒരുക്കുന്നു. ഇന്ത്യന്‍ പ്രവാസിയും ബിസിനസ്സുകാരനുമായ സജി ചെറിയാനാണ് പുണ്യമാസമായ റമദാന്‍ മാസം മുഴുവനും എഴുന്നൂറോളം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. ഫുജൈറയിലെ അല്‍-ഹെയില്‍ വ്യവസായ മേഖലയില്‍ മറിയം ഉം ഐസ( മേരി, യേശുവിന്റെ മാതാവ് ) എന്ന പേരില്‍ മുസ്ലിം പള്ളി നിര്‍മിക്കുകയും ചെയ്തു. ഇപ്പോള്‍ ഏകദേശം ആയിരത്തോളം പേര്‍ പ്രാര്‍ത്ഥനകള്‍ക്കായി പള്ളിയില്‍ എത്തുന്നുണ്ട്. ഇത് മനുഷ്വത്യപരമായ പ്രവര്‍ത്തിയായാണ് താന്‍ കാണുന്നതെന്ന് സജി ചെറിയാന്‍ പറയുന്നു.

പള്ളിയ്ക്ക് മുന്നില്‍ വലിയ ടെന്റ് അടിച്ച് അതിലാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിയ്ക്കുന്നത്. തന്റെ ജോലിക്കാരെ വെച്ചാണ് ഇഫ്താര്‍ വിരുന്നിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ഇതിനു പുറമെ പള്ളിയുടെ പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്യുന്നുണ്ട്. പള്ളിയുടെ നിര്‍മാണം ആരംഭിച്ചതു മുതല്‍ പലരംഗത്തു നിന്നും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ താനത് നിരസിച്ചുവെന്നും അദ്ദേഹം പറയുന്നു.

സജി ചെറിയാന്‍ ദുബായിലെത്തിയത് 2003ലാണ്. വെറും 630 ദിര്‍ഹത്തിനാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് നിര്‍മാണ തൊഴിലാളിയായി തുടര്‍ന്ന് കോണ്‍ട്രാക്ടറായി. ഇവിടെ നിന്നാണ് അദ്ദേഹം പടിപടിയായി ഉയരത്തിലെത്തിയത്. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് സജി ചെറിയാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button