KeralaLatest News

സ്വന്തം മകന്റെ ഭൗതിക ശരീരം മറവു ചെയ്യാൻ കിടപ്പാടം പൊളിച്ചു കല്ലറ കെട്ടിയ പിതാവ്

നെയ്യാറ്റിൻകര : സ്വന്തം മകന്റെ ഭൗതിക ശരീരം മറവു ചെയ്യാൻ കിടപ്പാടം പൊളിച്ചു പിതാവ് കല്ലറ കെട്ടി.ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റിയാണ് ഇളയമകന് കല്ലറകെട്ടിയത്. നെയ്യാറ്റിൻകര സ്വദേശിയായ പാസ്റ്റർ മാധവൻ യേശുദാസ് എന്നയാളാണ് മകന് കല്ലറയൊരുക്കിയത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വന്തം മകന്റെ ഭൗതിക ശരീരം മറവു ചെയ്യാൻ കിടപ്പാടം പൊളിച്ചു കല്ലറ കെട്ടുന്ന ദൈവദാസന്മാർ.. പണത്തിന്റെ ദൂർത്തുകൊണ്ട് അഹങ്കരിക്കുന്ന നാം എല്ലാം കാണേണ്ട ദൃശ്യങ്ങൾ ആണിത്..
കേരളത്തിലെ പെന്തക്കോസ്തു സമൂഹമേ ഇനിയെങ്കിലും ഉണരൂ..

പാസ്റ്റർ മാധവൻ യേശുദാസ് മൊബൈൽ നമ്പർ 00918129478994

?? *ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി തന്റെ ഇളയ മകന് അന്തൃവിശ്രമ സ്ഥലം ഒരുക്കി പാസ്റ്റർ മാധവൻ യേശുദാസ്….* ??

*പാറശ്ശാല : സുഖസൗകരൃങ്ങളോടുകൂടെ വാണുകൊണ്ട് എളിവരെ കണ്ടില്ലെന്നു നടിക്കുന്ന പെന്തക്കോസ്ത് ഉപദേശിമാരേ, വിശ്വാസികളേ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. ആയിരക്കണക്കിന് ശുശ്രൂഷകരും, ദൈവമക്കളും ക്രിസ്തുവിനെക്കാൾ സംഘടനകളുടെ പേരിൽ ഊറ്റംകൊള്ളുന്നവരും പാർക്കുന്ന നെയ്യാറ്റിൻകര ദേശത്ത് കഷ്ടതയിൽ കഴിയുന്ന ഒരു വിശ്വാസിയുടെ ശരീരം മറവു ചെയ്യാൻ ഒരു സ്മശാന സ്ഥലം ഇല്ലാത്തത് ദു:ഖകരമാണ്. അനേകം ദൈവദാസന്മാരുടെയും വിശ്വാസികളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്. ജാതീയ സാഹചരൃങ്ങളിൽ നിന്നും വേർപെട്ട് വീടും പറമ്പും ഒന്നും ഇല്ലാതെ വിശ്വാസ ജീവിതം നയിക്കുന്ന ഞങ്ങളെപ്പോലുള്ള അനേകം ദൈവമക്കൾക്കളുടെ കുടുംബത്തിൽ എന്തെങ്കിലും സംഭവിച്ചാൽ തിരിഞ്ഞു നോക്കൻപോലും ഇക്കാലത്ത് ആരുമുണ്ടാകില്ല എന്നറിയാമെങ്കിലും ക്രിസ്തുവിൽ ഞങ്ങൾ നിരാശപ്പെടുന്നില്ല.*

*സാക്ഷര കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാലയിൽ ഇന്ന് (07-05-2019) സംഭവിച്ചത് ഇതായിരുന്നു.*

*സ്വന്തം മകന്റെ മൃതശരീരം അടക്കം ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ സഭാഹാളിനോട് ചേർന്ന് പുറകുവശത്ത് (പേരിനു മാത്രം പറയാവുന്ന) ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി പാസ്റ്റർ മാധവൻ യേശുദാസ് തന്റെ ഇളയമകന് അന്തൃവിശ്രമത്തിനുള്ള സ്ഥലം ഒരുക്കി.*

shortlink

Related Articles

Post Your Comments

Related Articles


Back to top button