NattuvarthaLatest NewsKerala

ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയിൽ

തിരുവനന്തപുരം: പനി ബാധിച്ച് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയിൽ. കാസർഗോഡ് സ്വദേശി ആഷിഖിനെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം കാസർഗോഡേക്ക് കടന്ന് പ്രതിയെ കഴക്കൂട്ടം പോലീസും സിറ്റി ഷാഡോ പോലീസും ചേർന്നാണ് വലയിലാക്കിയത്.

കുട്ടിയുടെ അമ്മ മരുന്ന് വാങ്ങാൻ പോയ സമയത്ത് ഇയാൾ കടന്ന് പിടിക്കുകയും പെൺകുട്ടി നിലവിളിച്ചതോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു. ആശുപത്രിയിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ സുഹൃത്തിനെ കാണാനെത്തിയതായിരുന്നുവെന്നു പൊലീസിന് മൊഴി നൽകി. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. പോക്സോ നിയമപ്രകാരവും, ബലാത്സംഗശ്രമത്തിനും പ്രതിക്കെതിരെ കേസെടുത്തു.

കഴക്കൂട്ടം മേനംകുളത്തെ ഭാര്യവീട്ടിലായിരുന്നു പ്രതിയുടെ താമസം. മോഷണ കേസിൽ ജയിലിൽ കിടന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഞ്ചാവ് കേസിൽ പലതവണ പിടിയിലായിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close