Latest NewsEducationEducation & Career

പ്ലസ് വൺ ഏകജാലകപ്രവേശനത്തിനായി ഈ ദിവസം മുതൽ അപേക്ഷ സമർപ്പിക്കാം

ജൂൺ മൂന്നിന് ക്‌ളാസുകൾ ആരംഭിക്കും

പ്ലസ് വൺ ഏകജാലകപ്രവേശനത്തിനായി മേയ് പത്ത് മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ അറിയിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനും അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ സമർപ്പിക്കാനുമുള്ള അവസാന തിയതി മേയ് 16 ആയിരിക്കും.

ട്രയൽ അലോട്ട്‌മെന്റ് മേയ് 20നും ആദ്യ അലോട്ട്‌മെന്റ് മേയ് 24നും ആയിരിക്കും. ജൂൺ മൂന്നിന് പ്‌ളസ് വൺ ക്‌ളാസുകൾ ആരംഭിക്കും. ചരിത്രത്തിലാദ്യമായാണ് ഒന്നാം ക്ലാസ് മുതൽ പ്‌ളസ് വൺ വരെ അധ്യയനവർഷാരംഭത്തിൽതന്നെ ക്‌ളാസുകൾ ആരംഭിക്കാൻ കഴിയുന്നതെന്നും സെക്രട്ടറി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button