Latest NewsNews

കുഞ്ചാക്കോ ബോബന്‍ അവാര്‍ഡ് നിശയ്ക്കിടെ മകന്റെ പേര് വെളിപ്പെടുത്തി

മകന് ഇടാനുള്ള പേര് വെളിപ്പെടുത്തി നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരു അവാര്‍ഡ് നിശയില്‍ കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തല്‍. ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയില്‍ ഗായകന്‍ യേശുദാസിനോടാണ് ചാക്കോച്ചന്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്.

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് പിറന്നത്. ആണ്‍കുഞ്ഞ് പിറന്ന വിവരം കുഞ്ചാക്കോ ബോബന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

കുഞ്ചാക്കോ ബോബന്‍ അവാര്‍ഡ് നിശയില്‍ അവതാരകനായിരുന്നു പുരസ്‌കാരം സ്വീകരിക്കാനായി വേദിയിലെത്തിയപ്പോള്‍ യേശുദാസ് അച്ഛനായതില്‍ കുഞ്ചാക്കോ ബോബനെ അഭിനന്ദിക്കുകയും കുഞ്ഞിന്റെ പേര് ചോദിക്കുകയുമായിരുന്നു. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു ഇതിന് താരത്തിന്റ മറുപടി.

കുഞ്ചാക്കോ ബോബന്റെ അപ്പച്ചന്റെ പേരും ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചു ഇട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബന്‍ എന്ന് പേരിട്ടത്. ഇപ്പോള്‍ അതേ ചരിത്രം കുഞ്ചാക്കോ ബോബനും തന്റെ മകന് വേണ്ടി ആവര്‍ത്തിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button