KeralaLatest News

ഈ നമ്പറുകളിൽ ആരംഭിക്കുന്ന എടിഎം കാർഡുകളുള്ളവർ സൂക്ഷിക്കുക; അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു

കൊല്ലം: ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമാകുന്നതായി പരാതി. നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായതായി പരാതി വന്നിരിക്കുന്നത്. കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, പൂയപ്പള്ളി, ഓയുർ, ശാസ്താംകോട്ട മേഖലയിലാണ് കൂടുതൽ പരാതികൾ. എസ്ബിഐയുടെ 5103, 5596 നമ്പരിൽ ആരംഭിക്കുന്ന എടിഎം കാർഡുകളിൽ നിന്നാണ് പണം പോകുന്നത്. അതുകൊണ്ട് തന്നെ അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കണമെന്ന് എസ്പി കെ.ജി. സൈമൺ അറിയിച്ചു.

അക്കൗണ്ട് ഉ‌ടമകളുടെ വിവരങ്ങൾ മുൻ കൂട്ടി അറിഞ്ഞ ശേഷമാണ് തട്ടിപ്പെന്നാണ് സൂചന. ബിഹാർ, വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നത്. എടിഎമ്മുകളിൽ പണം എ‌ടുക്കാൻ പോകുന്നവർ സംശയകരമായ ഉപകരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അക്കൗണ്ട് വിവരങ്ങൾ മറ്റാരെയും ധരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button