Latest NewsKerala

സംഘര്‍ഷം അവസാനിപ്പിക്കണം; താനൂരില്‍ സിപിഎമ്മും മുസ്ലീംലീഗും ധാരണയിലെത്തി

മലപ്പുറം: താനൂരിലെ തീരദേശ മേഖലകളില്‍ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ തിരൂരില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ തീരുമാനിച്ചു. ഇനി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കില്ലെന്ന് സി.പി.എമ്മും മുസ്ലീം ലീഗും യോഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

താനൂരിലും പരിസര പ്രദേശങ്ങളുമായി തീരദേശ മേഖലയില്‍ വീണ്ടും സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷം തുടങ്ങിയതോടെയാണ് ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ ഇടപെട്ട് സമാധാന യോഗം ചേരാന്‍ തീരുമാനിച്ചത്. തിരൂരില്‍ വെച്ചായിരുന്നു യോഗം ചേര്‍ന്നത്. ആക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞ ഇരു പാര്‍ട്ടിയുടേയും നേതാക്കള്‍ ഇനി ആക്രമണങ്ങളുണ്ടായാല്‍ രാഷ്ട്രീയമായോ നിയമപരമായോ ഒരു സഹായവും നല്‍കില്ലെന്ന് യോഗത്തില്‍ തീരുമാനമെടുത്തു.

തെഞ്ഞെടുപ്പിനു ശേഷമാണ് താനൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം തുടങ്ങിയത്. താനൂര്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീം ലീഗ് നേതാവുമായ സി.പി.സലാം, ബന്ധു മൊയ്തീന്‍ കോയ എന്നിവര്‍ക്കാണ് ഒരാഴ്ച മുമ്പ് വെട്ടേറ്റത്. പിന്നാലെ തീരദേശ മേഖലയാകെ സംഘര്‍ഷാവസ്ഥയിലെത്തിയിരുന്നു. കനത്ത പൊലീസ് സന്നാഹത്തിലൂടെയാണ് അക്രമാവസ്ഥ തടഞ്ഞത്. പോലീസ് മുന്‍കൈ എടുത്താണ് സിപിഎം മുസ്ലീംലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ സമാധാനയോഗം ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button